വ​യ​നാ​ട്ടി​ൽ പു​തു​താ​യി ഒ​രാ​ൾ​ക്കു​മാ​ത്രം കോ​വി​ഡ്; നാ​ലു​പേ​ർ​ക്ക് കൂ​ടി രോ​ഗ​മു​ക്തി
Friday, July 10, 2020 8:04 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ ​ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. നാ​ലി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി ചെ​ന്ന​ലോ​ട് ഒ​രു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​യാ​യ 40 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ​ത്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 141 ആ​ണ്. 82 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് 55 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഒ​രാ​ൾ വീ​തം ക​ണ്ണൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടും ചി​കി​ത്സ​യി​ലു​ണ്ട്.

നാ​ലു​പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​യാ​യ 31 കാ​ര​ൻ, അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി​യാ​യ 35 കാ​ര​ൻ, പ​ന​മ​രം സ്വ​ദേ​ശി​യാ​യ 25 കാ​ര​ൻ, ചെ​ത​ല​യം സ്വ​ദേ​ശി​യാ​യ 30 കാ​ര​ൻ എ​ന്നി​വ​രെ​യാ​ണ് സാ​ന്പി​ൾ പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 262 പേ​രും ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3585 പേ​രു​മാ​ണ്. 252 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ എ​ണ്ണം 10088 ആ​ണ്. ഇ​തി​ൽ 8303 എ​ണ്ണ​ത്തി​ൻ​റെ ഫ​ലം ല​ഭി​ച്ചു. 8163 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 1775 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.