മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ര​ള ജ​ന​ത​യു​ടെ അ​ന്ത​സി​ന്‍റെ കേ​ന്ദ്ര​മെ​ന്നു സി​പി​എം
Friday, July 10, 2020 8:15 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു ക​ള്ള​ക്ക​ട​ത്തു ശ​ക്തി​യേ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കി​ല്ലെ​ന്നു സി​പി​എം. സ​ർ​ക്കാ​രി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള സ​മ​രം അ​ധി​കാ​ര​മോ​ഹ​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ സ​മ​രം മാ​ത്ര​മാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ന​രി​കി​ൽ കേ​ര​ളം നി​ൽ​ക്കെ സ​ർ​ക്കാ​റി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധം മ​നു​ഷ്യ ജീ​വ​നു​നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഒ​രു ക​ള്ള​ക്ക​ട​ത്ത് ശ​ക്തി​യേ​യും സം​ര​ക്ഷി​ക്കു​ന്ന പ​ണി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നി​ല്ല. നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ര​ള ജ​ന​ത​യു​ടെ അ​ന്ത​സി​ന്‍റെ കേ​ന്ദ്ര​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കാ​റ്റി​ൽ പ​റ​ത്തി അ​ക്ര​മാ​സ​ക്ത സ​മ​രം ന​ട​ത്തു​ക​യും പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്യു​ന്ന​ത് മ​നു​ഷ്യ​ജീ​വ​ൻ​വ​ച്ചു​ള്ള പ​ന്താ​ട​ലാ​ണെ​ന്നും സി​പി​എം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ള്ള​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും യ​ശ​സ് ഇ​ടി​ക്കാ​മെ​ന്ന ദു​ഷ്ട​ചി​ന്ത​യി​ലാ​ണു യു​ഡി​എ​ഫും ബി​ജെ​പി​യും. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യി ന​ട​ന്നാ​ൽ പ​ല​രും കു​ടു​ങ്ങു​മെ​ന്ന ഭ​യം ബി​ജെ​പി​യേ​യും യു​ഡി​എ​ഫി​നെ​യും വി​റ​ളി​പി​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.