അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ മ​ഴ​ക്കെ​ടു​തി; ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി
Saturday, July 11, 2020 3:14 AM IST
ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും വ​ൻ നാ​ശം വി​ത​ച്ച അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ചി​ന്ത​ക​ൾ സം​സ്ഥാ​ന​ത്ത് മ​ഴക്കെ​ടു​തി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന് ല​ഭ്യ​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ എ​ത്ര​യും വേ​ഗ​ത്തി​ൽ രോ​ഗ​മു​ക്ത​രാ​ക​ട്ടെ​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.