"​നെ​റി​കെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ’ അ​ക്ക​മി​ട്ടു നി​ര​ത്തി ഉ​മ്മ​ൻ​ചാ​ണ്ടി; മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി
Saturday, July 11, 2020 1:51 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​റി​കേ​ട് കാ​ട്ട​രു​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​റു​പ​ടി. നെ​റി​കേ​ട് കാ​ട്ട​രു​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്നും നെ​റി​കേ​ട് കാ​ട്ട​രു​തെ​ന്നാ​ണ് ത​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന​യെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

നെ​റി​കേ​ട് കാ​ട്ട​രു​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ ഇ​ട​തു​പ​ക്ഷം ന​ട​ത്തി​യ നെ​റി​കെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ട​ട്ടെ.

1) സ്വ​പ്ന സു​രേ​ഷി​ന് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ൽ ജോ​ലി ല​ഭി​ച്ച​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത്.

2016 ഒ​ക്ടോ​ബ​റി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് തു​റ​ന്ന​ത്. യു​ഡ​എ​ഫ് അ​ധി​കാ​രം വി​ട്ട​ത് ആ ​വ​ർ​ഷം മേയ് മാസത്തിലും.

2) സ്വ​പ്ന സു​രേ​ഷി​ന് എ​യ​ർ ഇ​ന്ത്യ സാ​റ്റ്സി​ൽ ജോ​ലി കി​ട്ടാ​ൻ ഞാ​ൻ ശി​പാ​ർ​ശ ചെ​യ്തു.

എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് മാ​നേ​ജ​ർ ബി​നോ​യി​യോ​ട് ഞാ​ൻ ഇ​ക്കാ​ര്യം ആ​രാ​ഞ്ഞു. അ​ദ്ദേ​ഹം അ​തു എ​ന്നോ​ടു നി​ഷേ​ധി​ക്കു​ക മാ​ത്ര​മ​ല്ല, ചാ​ന​ലു​ക​ളെ വി​ളി​ച്ചു​വ​രു​ത്തി പ​ര​സ്യ​മാ​യി പ​റ​യു​ക​യും ചെ​യ്തു.

3) ക​ള്ള​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ​രി​ത്തു​മാ​യി എ​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ട​ന്നു സ്ഥാ​പി​ക്കാ​ൻ എ​ന്നോ​ടൊ​പ്പം നി​ല്ക്കു​ന്ന ഫോ​ട്ടോ.

കെഎസ്‌യു ​കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യും നാ​ട്ടു​കാ​ര​നു​മാ​യ സ​ച്ചി​നോ​ടൊ​പ്പം നി​ല്കു​ന്ന ഫോ​ട്ടോ​യാ​ണ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ല്യാ​ണം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​യി​രു​ന്നു. അ​ന്നു കോ​ട്ട​യ​ത്തെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് ഉ​ള്ള​തി​നാ​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സ​ച്ചി​നെ ക​ണ്ട് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. സ​ച്ചി​നോ​ടൊ​പ്പം എ​ടു​ത്ത ഫോ​ട്ടോ​യാ​ണ് ഈ ​രീ​തി​യി​ൽ വ​ക്രീ​ക​രി​ച്ച​ത്. സ​ങ്ക​ട​ക​ര​മാ​യി​പ്പോ​യി.

4) സ്വ​പ്ന സു​രേ​ഷി​ന് ജോ​ലി കി​ട്ടാ​ൻ ശ​ശി ത​രു​ർ എം​പി​യും കെ​.സി.​വേ​ണു​ഗോ​പാ​ൽ എം​പി​യും ശി​പാ​ർ​ശ ചെ​യ്തു. വേ​ണു​ഗോ​പാ​ലി​നെ​തി​രേ ബി​ജെ​പി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ശ​ശി ത​രൂ​രും കെ.​സി. വേ​ണു​ഗോ​പാ​ലും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ​ക്കെ​തി​രേ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

5) കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്പാ​നൂ​ർ ര​വി​യു​ടെ മ​രു​മ​ക​ളാ​ണ് സ്വ​പ്ന സു​രേ​ഷ്. അ​ങ്ങ​നെ​യൊ​രു മ​രു​മ​ക​ൾ ത​നി​ക്കി​ല്ലെ​ന്നു ര​വി വ്യ​ക്ത​മാ​ക്കി. നെ​റി​കേ​ട് കാ​ട്ട​രു​ത് എ​ന്നാ​ണ് എ​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.