ആ​ല​പ്പു​ഴ​യി​ൽ ആ​ശ​ങ്ക: 51 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ
Saturday, July 11, 2020 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 488 പേ​ർ​ക്ക് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ. 87 പേ​ര്‍​ക്കാ​ണ് ശ​നി​യാ​ഴ്ച രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 51 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഐ​ടി​ബി​പി ക്യാന്പ്, കാ​യം​കു​ളം മാ​ര്‍​ക്ക​റ്റ് ഇ​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൂ​ടു​ത​ല്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത. ചെ​ല്ലാ​നം ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ര​ണ്ട് പേ​ര്‍​ക്കും ഇ​തി​ലൊ​രാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും രോ​ഗ​മു​ണ്ടാ​യി. താ​മ​ര​ക്കു​ളം, നൂ​റ​നാ​ട്, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ഇ​വി​ടെ എ​ല്ലാ​വ​ര്‍​ക്കും വ്യ​ക്തി​ഗ​ത ക്വാ​റ​ന്‍റൈ​ന്‍ ഉ​റ​പ്പാ​ക്കും. ക്യാ​ന്പി​ന് പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബാം​ഗ​ങ്ങ​ളും ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.