കോ​വി​ഡ്: പോ​ലീ​സു​കാ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ൻ ര​ണ്ട് ഷി​ഫ്റ്റ് ന​ട​പ്പാ​ക്കും
Saturday, July 11, 2020 7:41 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ൻ ക​രു​ത​ലു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. പോ​ലീ​സു​കാ​ർ​ക്ക് ദി​വ​സം ര​ണ്ടു ഷി​ഫ്റ്റ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​വി​ഡ് അ​വ​ലോ​ക​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം അ​റി​യി​ച്ചു.

പ​ല സ്ഥ​ല​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സു​കാ​ർ തു​ട​ർ​ച്ച​യാ​യി ജോ​ലി​ചെ​യ്യേ​ണ്ടി വ​രു​ന്നു. ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​സ​മ​യം ജോ​ലി​ക്കെ​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ദി​വ​സം ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പോ​ലീ​സു​കാ​ർ​ക്ക് കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ല​ഭ്യ​മാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. പോ​ലീ​സു​കാ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ദി​വ​സേ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​ക​ണം. പോ​ലീ​സി​ലെ സ്റ്റേ​റ്റ് ഫെ​ൽ​ഫ​യ​ർ ഓ​ഫീ​സ​റും എ​ഡി​ജി​പി​യു​മാ​യ കെ. ​പ​ദ്മ​കു​മാ​ർ എ​ല്ലാ ജി​ല്ല​ക​ളും സ​ന്ദ​ർ​ശി​ച്ച് പോ​ലീ​സു​കാ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.