സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും പി​ടി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടി ക​സ്റ്റം​സ്; പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു
Saturday, July 11, 2020 8:54 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ര്‍ എ​ന്നി​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് കേ​ര​ള പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ല്‍​കി​യ​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തി​ന് രൂ​പം ന​ല്‍​കി. പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​സ്റ്റം​സ്, എ​ന്‍​ഐ​എ എ​ന്നി​വ​യു​മാ​യു​ള്ള ഏ​കോ​പ​ന​വും സം​ഘം നി​ര്‍​വ്വ​ഹി​ക്കും.

സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഏ​തു​രീ​തി​യി​ലു​മു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ക്ക​റെ അ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കും.

കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​രാ​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​സ്റ്റം​സ് അ​ധി​കൃ​ത​രി​ല്‍ നി​ന്ന് ഇ-​മെ​യി​ലാ​യി അ​പേ​ക്ഷ ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.