പെ​ഷ​വാ​റി​ലെ ക​പൂ​ർ ഹ​വേ​ലി ഇ​ടി​ച്ചു​നി​ര​ത്ത​ൽ ഭീ​ഷ​ണി​യി​ൽ
Monday, July 13, 2020 4:23 AM IST
പെ​ഷ​വാ​ർ: നി​ര​വ​ധി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ള്ള ക​പൂ​ർ കു​ടും​ബ​ത്തി​ന്‍റെ പാ​ക്കി​സ്ഥാ​നി​ലു​ള്ള കു​ടും​ബ​ഭ​വ​നം ഇ​ടി​ച്ചു​നി​ര​ത്ത​ൽ ഭീ​ഷ​ണി​യി​ൽ. പെ​ഷ​വാ​റി​ലെ ക്വി​സ്സ​ഖ​വാ​നി ബ​സാ​റി​ലാ​ണ് ക​പൂ​ർ ഹ​വേ​ലി സ്ഥി​രി ചെ​യ്യു​ന്ന​ത്. അ​തി​സ​ന്പ​ന്ന​നാ​യ ആ​ഭ​ര​ണ​വ്യാ​പാ​രി മു​ഹ​മ്മ​ദ് ഇ​സ്രാ​ർ ആ​ണ് ക​പൂ​ർ ഹ​വേ​ലി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​സ്ഥ​ൻ.

അ​ടു​ത്തി​ടെ മ​രി​ച്ച ന​ട​ൻ ഋ​ഷി ക​പൂ​റി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഹ​വേ​ലി മ്യൂ​സി​യ​മാ​ക്കി മാ​റ്റു​മെ​ന്ന് പാ​ക് വി​ദേ​ശ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി അ​റി​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഉ​ട​മ​സ്ഥ​നു​മാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത മൂ​ലം കെ​ട്ടി​ടം ഏ​റ്റെ​ടു​ക്കാ​ൻ പാ​ക് അ​ധി​കൃ​ത​ർ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഹ​വേ​ലി ഇ​ടി​ച്ചു​നി​ര​ത്തി ഷോ​പ്പിം​ഗ് കോ​പ്ല​സ് നി​ർ​മി​ക്കാ​നാ​ണ് ഇ​സ്രാ​റി​ന്‍റെ താ​ത്പ​ര്യം.

ജീ​ർ​ണി​ച്ച കെ​ട്ടി​ടം ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. വി​ഭ​ജ​ന​ത്തെ തു​ട​ർ​ന്നാ​ണ് ക​പൂ​ർ കു​ടും​ബം ഇ​ന്ത്യ​യി​ലേ​ക്കു കു​ടി​യേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.