കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.30 കോ​ടി ക​ട​ന്നു
Monday, July 13, 2020 7:15 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,30,27,889 ആ​യി. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,71,076 ആ​യി ഉ​യ​ർ​ന്നു.

75,75,523 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലും റ​ഷ്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ർ​ത്തി വ​ർ​ധി​ക്കു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 34,13,995, ബ്ര​സീ​ൽ- 18,66,176, ഇ​ന്ത്യ- 8,79,466, റ​ഷ്യ- 7,27,162, പെ​റു- 3,26,326, ചി​ലി- 3,15,041, സ്പെ​യി​ൻ- 3,00,988, മെ​ക്സി​ക്കോ- 2,95,268, ബ്രി​ട്ട​ൻ- 2,89,603, ദ​ക്ഷി​ണാ​ഫ്രി​ക്ക- 2,76,242.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 1,37,782, ബ്ര​സീ​ൽ- 72,151, ഇ​ന്ത്യ- 23,187, റ​ഷ്യ- 11,335, പെ​റു- 11,870, ചി​ലി- 6,979, സ്പെ​യി​ൻ- 28,403, മെ​ക്സി​ക്കോ- 34,730, ബ്രി​ട്ട​ൻ- 44,819, ദ​ക്ഷി​ണാ​ഫ്രി​ക്ക- 4,079.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.