ഗെ​ഹ്‌ലോട്ടി​ന്‍റെ "വി​മാ​ന​ത്തി​ൽ' 96 എം​എ​ൽ​എ​മാ​ർ; പൈ​ല​റ്റി​നാ​യി വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്
Monday, July 13, 2020 1:25 PM IST
ജ​യ്പു​ർ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ​സ്ഥാ​നി​ൽ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് വി​ളി​ച്ച നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ 96 എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് യോ​ഗം. എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും കോ​ണ്‍​ഗ്ര​സ് വി​പ്പ് ന​ൽ​കി​യി​രു​ന്നു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. ത​നി​ക്കൊ​പ്പം 30 എം​എ​ൽ​എ​മാ​രു​ണ്ടെ​ന്ന സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ അ​വ​കാ​ശ​വാ​ദം ഇ​തോ​ടെ പൊ​ളി​ഞ്ഞു. സ​ച്ചി​ൻ പൈ​ല​റ്റ് തി​രി​ച്ചു​വ​ര​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കു വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

സ​ച്ചി​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ​യും ത​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. സ​ച്ചി​ൻ പൈ​ല​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ എ​പ്പോ​ൾ എ​ത്തു​മെ​ന്നകാ​ര്യം പാ​ർ​ട്ടി നേ​താ​വ് അ​വി​നാ​ശ് പാ​ണ്ഡെ​യെ വി​ളി​ച്ചു​പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്നും സു​ർ​ജേ​വാ​ല വ്യ​ക്ത​മാ​ക്കി.

രാ​ജ​സ്ഥാ​നി​ൽ 200 അം​ഗ​ങ്ങ​ളു​ള്ള നി​യ​മ​സ​ഭ​യി​ൽ 107 എം​എ​ൽ​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.