സു​പ്രീം​കോ​ട​തി വി​ധി സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Monday, July 13, 2020 3:19 PM IST
കോ​ഴി​ക്കോ​ട്: പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ​ത്തി​ൽ രാ​ജ​കു​ടും​ബ​ത്തി​നു​ള്ള പ​ങ്ക് ശ​രി​വ​ച്ച സു​പ്രീം​കോ​ട​തി വി​ധി സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. വി​ധി വി​ശ്വാ​സി​ക​ളു​ടെ വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട​തി വി​ധി സി​പി​എം അം​ഗീ​ക​രി​ക്കു​ന്നു​വെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത​ത് എ​ന്തു കൊ​ണ്ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.