കോ​വി​ഡ്: ഷി​ക്കാ​ഗോ മാ​ര​ത്ത​ണ്‍ റ​ദ്ദാ​ക്കി
Tuesday, July 14, 2020 7:31 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് 2020ലെ ​ഷി​ക്കാ​ഗോ മാ​ര​ത്ത​ണ്‍ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കി. സം​ഘാ​ട​ക​ർ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ കു​റി​പ്പി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന് അ​ട​ച്ച തു​ക തി​രി​കെ ല​ഭി​ക്കാ​നോ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ഫീ​സാ​യി ഉ​പ​യോ​ഗി​ക്കാ​നോ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും.

അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ മാ​ര​ത്ത​ണ്‍ ക​ഴി​ഞ്ഞാ​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ത്സ​ര​മാ​ണ് ഷി​ക്കാ​ഗോ മാ​ര​ത്ത​ണ്‍. ഒ​ക്ടോ​ബ​ർ 11നാ​ണ് 26 മൈ​ൽ ഓ​ട്ടം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ബോ​സ്റ്റ​ണ്‍ മാ​ര​ത്ത​ണും ന്യൂ​യോ​ർ​ക്ക് സി​റ്റി മാ​ര​ത്ത​ണും നേ​ര​ത്തെ ത​ന്നെ റ​ദ്ദാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.