അ​റ്റാ​ഷെ​യെ ത​ട​യാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം; യാ​ത്രാ​വി​വ​രം അ​റി​യി​ക്കേ​ണ്ട​തി​ല്ല
Thursday, July 16, 2020 9:05 PM IST
ന്യൂ​ഡ​ൽ​ഹി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ള്ള​ക​ട​ത്തു കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ തി​രു​വ​ന​ന്ത​പു​രം യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള അ​റ്റാ​ഷെ റാ​ഷീ​ദ് ഖാ​മി​സ് അ​ൽ അ​സ്മി​യ​യ്ക്ക് അ​ന്താ​രാ​ഷ്ട്ര ക​രാ​റ​നു​സ​രി​ച്ച് യ​ഥേ​ഷ്ഠം യാ​ത്ര ചെ​യ്യു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​ന്തം രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങി​പ്പോ​കു​ന്ന​തി​ൽ​നി​ന്ന് അ​റ്റാ​ഷെ​യ ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. അ​റ്റാ​ഷെ മ​ട​ങ്ങി പോ​കു​ന്ന​തു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കേ​ണ്ട​തു​മി​ല്ല. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ അ​റ്റാ​ഷെ​യെ മ​ട​ക്കി വി​ളി​ക്കു​ന്ന​താ​യി യു​എ​ഇ അ​റി​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, അ​റ്റാ​ഷെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഇ​ന്ത്യ വീ​ണ്ടും യു​എ​ഇ​യു​ടെ അ​നു​മ​തി തേ​ടി. സ്വ​ർ​ണ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റ്റാ​ഷെ​യു​മാ​യി സം​സാ​രി​ച്ചു വ്യ​ക്ത​ത വ​രു​ത്താ​നാ​ണു ശ്ര​മം. ഇ​തു സം​ബ​ന്ധി​ച്ച് ആ​ദ്യം ന​ൽ​കി​യ ക​ത്തി​നു യു​എ​ഇ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല.

അ​റ്റാ​ഷെ റാ​ഷി​ദ് ഖാ​മി​സ് ഇ​ന്ത്യ വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ദു​ബാ​യി​ലോ, അ​ബു​ദാ​ബി​യി​ലോ വ​ച്ചു ഇ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ക്കാ​നും ഇ​ന്ത്യ അ​നു​മ​തി തേ​ടും. യു​എ​ഇ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മേ ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്ച​യ്ക്കു സാ​ധ്യ​ത​യു​ള്ളൂ. ഇ​ന്ത്യ​യു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലു​ള്ള യു​എ​ഇ​യു​മാ​യി ഇ​തി​നാ​യി കേ​ന്ദ്രം സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മോ​യെ​ന്ന് ഇ​നി​യും വ്യ​ക്ത​മ​ല്ല.

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ര​ക്ഷ സം​ബ​ന്ധി​ച്ച 1962ലെ ​ഇ​ന്ത്യ കൂ​ടി ഒ​പ്പി​ട്ട അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​യ​നു​സ​രി​ച്ച് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ്റം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യാ​ൽ പോ​ലും മ​റ്റൊ​രു രാ​ജ്യ​ത്തു ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്നു മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ​ങ്ക​ർ അ​യ്യ​ർ പ​റ​ഞ്ഞു. ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ പ​രി​ര​ക്ഷ അ​നു​സ​രി​ച്ച് ഏ​തൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​യും അ​താ​തു രാ​ജ്യം സം​ര​ക്ഷി​ക്കു​ന്ന​താ​ണു പ​തി​വെ​ന്നു മു​ൻ അം​ബാ​സ​ഡ​ർ കെ.​പി. ഫാ​ബി​യാ​നും ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ലെ ഡെ​പ്യൂ​ട്ടി കോ​ണ്‍​സ​ൽ ജ​ന​റ​ലാ​യി​രു​ന്ന ദേ​വ്യാ​നി കോ​ബ്ര​ഗ​ഡെ​യെ വീ​സ ത​ട്ടി​പ്പി​നാ​യി തെ​റ്റാ​യ വി​വ​രം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് 2013 ഡി​സം​ബ​റി​ൽ അ​മേ​രി​ക്ക അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യു​ള്ള വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ അ​റ​സ്റ്റു ചെ​യ്യു​ക​യും വ​സ്ത്രം നീ​ക്കി പ​രി​ശോ​ധ​ന ചെ​യ്യു​ക​യും ചെ​യ്ത​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ഈ ​ന​ട​പ​ടി​ക്കെ​തി​രേ ഇ​ന്ത്യ പ്ര​തി​ഷേ​ധി​ക്കു​ക​യും വി​ചാ​ര​ണ കൂ​ടാ​തെ ദേ​വ്യാ​നി​യെ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ക്കി കൊ​ണ്ടു വ​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്നു വീ​ട്ടു​ജോ​ലി​ക്കാ​രി​യെ അ​മേ​രി​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് ദേ​വ്യാ​നി വീ​സ​യ്ക്കാ​യു​ള്ള പ്ര​സ്താ​വ​ന​യി​ൽ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ കോ​ണ്‍​സ​ൽ ജ​മാ​ൽ ഹു​സൈ​ന് ര​ഹ്മ ഹു​സൈ​ൻ അ​ൽ സാ​ബി നേ​ര​ത്തെ ത​ന്നെ യു​എ​ഇ​യി​ലേ​ക്കു പോ​യി​രു​ന്ന​തി​നാ​ൽ അ​റ്റാ​ഷെ​യ്ക്കാ​യി​രു​ന്നു ചു​മ​ത​ല. ഇ​ക്കാ​ല​യ​ള​വി​ൽ ത​ന്നെ അ​റ്റാ​ഷെ​യു​ടെ പേ​രി​ലു​ള​ള ന​യ​ത​ന്ത്ര ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചു​ള്ള എ​ൻ​ഐ​എ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ​യാ​ണു അ​റ്റാ​ഷെ രാ​ജ്യം വി​ട്ട​തെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​യി.

കോ​ണ്‍​സു​ലേ​റ്റു​മാ​യി ചേ​ർ​ന്നു മു​ന്പു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്വ​പ്ന സു​രേ​ഷും സ​രി​ത്തും അ​ട​ക്ക​മു​ള​ള​വ​ർ അ​റ്റാ​ഷെ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​ണോ, മ​റി​ച്ച് ഇ​വ​രെ ക​ള്ള​ക്ക​ട​ത്തി​നാ​യി അ​റ്റാ​ഷെ ഉ​പ​യോ​ഗി​ച്ച​താ​ണോ​യെ​ന്നു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ വീ​ണ്ടും ക​ത്തു ന​ൽ​കി​യ​ത്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.