ഗെ​ഹ്‌​ലോ​ട്ടി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് എം​എ​ൽ​എ​മാ​രോ​ട് വ​സു​ന്ധ​ര ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണം
Thursday, July 16, 2020 10:58 PM IST
ജ​യ്പു​ർ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ​സ്ഥാ​നി​ൽ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വ​സു​ന്ധ​ര രാ​ജെ രം​ഗ​ത്തെ​ത്തി​യ​താ​യി ആ​രോ​പ​ണം. വ​സു​ന്ധ​ര രാ​ജെ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ വി​ളി​ച്ച് ഗെ​ഹ്‌​ലോ​ട്ടി​നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ രാ​ഷ്ട്രീ​യ ലോ​ക് താ​ന്ത്രി​ക് പാ​ർ​ട്ടി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

വ​സു​ന്ധ​ര​യ്ക്ക് അ​ടു​പ്പ​മു​ള്ള എം​എ​ൽ​എ​മാ​രെ വി​ളി​ച്ചെ​ന്നാ​ണ് ലോ​ക് താ​ന്ത്രി​ക് പാ​ർ​ട്ടി നേ​താ​വും എം​പി​യു​മാ​യ ഹ​നു​മാ​ൻ ബെ​നി​വാ​ൾ ആ​രോ​പി​ച്ച​ത്. ഇ​തി​നു ത​ന്‍റെ പ​ക്ക​ൽ തെ​ളി​വു​ണ്ടെ​ന്നും ബെ​നി​വാ​ൾ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​ച്ചി​ൻ പൈ​ല​റ്റ് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​മാ​യെ​ന്ന് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.