ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു; ആ​ക്ടീ​വ് കേ​സു​ക​ൾ 10,000ൽ ​താ​ഴെ​യെ​ത്തി
Tuesday, August 4, 2020 10:14 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഇ​ന്ന് 674 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 12 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 4033 ആ​യി. 972 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യെ​ത്തി.

ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ​തി​നാ​ലാം സ്ഥാ​ന​ത്താ​ണ് ഡ​ല്‍​ഹി. നി​ല​വി​ൽ 9,897 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,39,156 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 1,25,226 പേ​ർ​ക്കും രോ​ഗം ഭേ​ദ​മാ​യി.

രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ​തി​ല്‍ ഡ​ല്‍​ഹി​ക്കാ​രെ​യോ​ര്‍​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു. വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കും വ​രെ മാ​സ്‌​ക് ധ​രി​ക്ക​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ലും ശു​ചി​ത്വ​വും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.