ലെ​ബ​ന​ൻ സ്ഫോ​ട​നം: ഇ​ന്ത്യ​ക്കാ​രോ​ട് ശാ​ന്ത​രാ​യി​രി​ക്ക​ണ​മെ​ന്ന് എം​ബ​സി
Wednesday, August 5, 2020 2:35 AM IST
ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ലെ​ബ​ന​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഏ​വ​രും ശാ​ന്ത​യ​രാ​യി​രി​ക്ക​ണ​മെ​ന്നും ഏ​തെ​ങ്കി​ലും ഇ​ന്ത്യ​ക്കാ​ർ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചോ എ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും എം​ബ​സി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് +96176860128 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും എം​ബ​സി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ല​ഭ്യ​മാ​കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ​തി​നാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് ലെ​ബ​നി​നി​ലു​ള്ള​ത്. ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളു​ടെ പേ​രി​ൽ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ ലെ​ബ​ന​നി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​പോ​വു​ക​യും ബാ​ക്കി​യു​ള്ള​വ​രെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.