കോ​ട്ട​യ​ത്ത് മ​ഴ ശ​ക്തം; പാ​ലാ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ
Friday, August 7, 2020 2:33 PM IST
കോ​ട്ട​യം: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ തു​ട​ങ്ങി​യ മ​ഴ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ശ​ക്തി കു​റ​ഞ്ഞി​ട്ടി​ല്ല. ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

പ​ഴ​യി​ടം, ക​ണ​മ​ല, മു​ണ്ട​ക്ക​യം കോ​സ് വേ ​തു​ട​ങ്ങി​യി​ട​ത്തെ​ല്ലാം വെ​ള്ളം ക​യ​റി. മ​ണി​മ​ല​യാ​റ്റി​ൽ ഇ​രു​ക​ര​മു​ട്ടി​യാ​ണ് ജ​ല​നി​ര​പ്പ്. കൃ​ഷി​യി​ട​ത്തി​ലെ​ല്ലാം വെ​ള്ളം ക​യ​റി വ​ലി​യ നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ല​യി​ട​ത്തും വൈ​ദ്യു​തി, ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. കെ​കെ റോ​ഡി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജി​ല്ല​യി​ലാ​കെ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

പാ​ലാ ന​ഗ​ര​ത്തി​ൽ ഏ​ത് നി​മി​ഷ​വും വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണ്. നി​മി​ഷം​തോ​റും മീ​ന​ച്ചി​ലാ​റ്റി​ൽ വെ​ള്ളം ഉ​യ​രു​ക​യാ​ണ്. പൂ​ഞ്ഞാ​ർ, അ​ടി​വാ​രം, തീ​ക്കോ​യി മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

എ​രു​മേ​ലി വ​ലി​യ​മ്പ​ല​ത്തി​ന് പ​രി​സ​ര​ത്തെ​ല്ലാം വെ​ള്ളം ക​യ​റി​യ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ചു. എ​രു​മേ​ലി-​കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ൽ ചെ​മ്പ​ക​പാ​ല​ത്തി​ന് സ​മീ​പം റോ​ഡി​ൽ വെ​ള്ളം ക​യ​റി. ക​ണ്ണി​മ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ പ​മ്പാ​വാ​ലി ഭാ​ഗ​ത്തേ​യ്ക്ക് വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.