പാ​ങ്കോ​ട് പീ​ഡ​നം: പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും
Saturday, August 8, 2020 2:17 PM IST
കൊ​ച്ചി: കോ​ല​ഞ്ചേ​രി ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും. പ്ര​തി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വൈ​കു​ന്ന​താ​ണ് പോ​ലീ​സി​നെ കു​ഴ​ക്കു​ന്ന​ത്.

ഇ​ന്നും നാ​ളെ​യും കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ ഇ​നി തി​ങ്ക​ളാ​ഴ്ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു. കോ​ല​ഞ്ചേ​രി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​വി​ഡ് കെ​യ​ർ സെ​ൻ​റ്റ​റു​ക​ളി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​തി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ഉ​ട​ൻ കി​ട്ടു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ​യോ​ധി​ക​യാ​യ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ പീ‍​ഡി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി പ​രു​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ആ​യു​ധം പോ​ലീ​സി​ന് ക​ണ്ടെ​ടു​ക്കേ​ണ്ട​തു​ണ്ട്. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക​യു​ടെ ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ഡോ​ക്‌​ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

എ​ന്നാ​ൽ ശ്വാ​സ​കോ​ശ​ത്തി​ലെ നീ​ർ​ക്കെ​ട്ടും അ​ണു​ബാ​ധ​യും നേ​രി​യ ആ​ശ​ങ്ക​ക്ക് വ​ക ന​ൽ​കു​ന്നു​മു​ണ്ട്. ഇ​ത് നേ​രി​ടു​ന്ന​തി​നാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള മ​രു​ന്നു​ക​ളും ന​ല്കി വ​രു​ന്നു​ണ്ടെ​ന്നും ഇ​വ​രു​ടെ മാ​ന​സി​ക നി​ല പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല​ന്നും സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ ചി​കി​ൽ​സ തു​ട​രേ​ണ്ടി വ​രു​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.