പെ​ട്ടി​മു​ടി ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി; ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ‌ അ​വ​സാ​നി​പ്പി​ച്ചു
Sunday, August 9, 2020 7:42 PM IST
ഇ​ടു​ക്കി: മൂ​ന്നാ​ര്‍ പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി. ഇ​ന്ന് ആ​റു മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​ടേ​ത് ഉ​ള്‍​പ്പെ​ടെ 17 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ‌ അ​വ​സാ​നി​പ്പി​ച്ചു.

അ​രു​ണ്‍ മ​ഹേ​ശ്വ​ര​ന്‍ (39), പ​വ​ന​ത്താ​യി (53), ചെ​ല്ല​ദു​രൈ (53), ത​ങ്ക​മ്മാ​ള്‍ ഗ​ണേ​ശ​ന്‍ (45), ത​ങ്ക​മ്മാ​ള്‍ (45) , ച​ന്ദ്ര (63), മ​ണി​ക​ണ്ഠ​ന്‍ (22), റോ​സ്ലി​ന്‍ മേ​രി (53) ക​പി​ല്‍ ദേ​വ് (25) അ​ഞ്ജു മോ​ള്‍ (21), സ​ഞ്ജ​യ് (14), അ​ച്ചു​ത​ന്‍ (52), ല​ക്ഷ​ണ​ശ്രീ (7), ഗാ​യ​ത്രി (25), സ​ര​സ്വ​തി (60), ഏ​സ​യ്യ (55) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

മ​ഞ്ഞും മ​ഴ​യു​മ​ട​ക്കം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​യി ന​ട​ന്നു. പ​ത്തോ​ളം മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വ​ലി​യ പാ​റ​ക​ല്ലു​ക​ള്‍ നീ​ക്കം ചെ​യ്ത് 10-15 അ​ടി താ​ഴ്ച​യി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, അ​ഗ്‌​നി​ശ​മ​ന - ര​ക്ഷാ സേ​ന, പോ​ലീ​സ്, റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ള്‍, സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജു, എ.​കെ. ബാ​ല​ന്‍ എ​ന്നി​വ​ര്‍ ദു​ര​ന്ത മേ​ഖ​ല സ​ന്ദ​ര്‍​ശി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. എ​സ്. രാ​ജേ​ന്ദ​ന്‍ എം.​എ​ല്‍.​എ, ക​ള​ക്ട​ര്‍ എ​ച്ച്.​ദി​നേ​ശ​ന്‍, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ പ്രേം ​കൃ​ഷ്ണ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.