സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
Monday, August 10, 2020 11:26 AM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ര​ണ്ടാം പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ എ​ൻ​ഐ​എ കോ​ട​തി ത​ള്ളി. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് ക​ണ്ടാ​ണ് ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്.

ക​ഴി​ഞ്ഞ ആ​റി​ന് സ്വ​പ്‌​ന​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ന​ട​ന്ന വാ​ദ​ത്തി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സ് അ​ന്വേ​ണാ​വ​സ്ഥ​യി ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ലെ തെ​ളി​വു​ക​ളെ​യും അ​ന്വേ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു എ​ന്‍​ഐ​എ​യു​ടെ വാ​ദം.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റു​മാ​യി സ്വ​പ്ന​ക്ക് വ​ലി​യ അ​ടു​പ്പ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യും പ​രി​ച​യ​മു​ണ്ടാ​യി​രു ന്നു​വെ​ന്നും ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​താ​യും എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യും കേ​സ് ഡ​യ​റി പ​രി​ശോ​ധി​ച്ചു​മാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.