20 രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് 100 കോ​ടി വാ​ക്സി​ൻ; അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ
Tuesday, August 11, 2020 8:44 PM IST
മോ​സ്കോ: പു​തു​താ​യി ക​ണ്ടെ​ത്തി​യ കോ​വി​ഡ് വാ​ക്സി​നു സോ​വി​യ​റ്റ് സാ​റ്റ​ലൈ​റ്റി​ന്‍റെ പേ​രു ന​ൽ​കി റ​ഷ്യ. സ്പു​ട്നി​ക് വി ​എ​ന്ന പേ​രാ​ണു വാ​ക്സി​നു ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നു റ​ഷ്യ​ൻ ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് മേ​ധാ​വി കി​രി​ൽ ദി​മി​ത്രി​യേ​വ് അ​റി​യി​ച്ചു.

വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​വേ​ണ്ട പ​ണം മു​ട​ക്കി​യ​തു ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ടാ​ണ്. വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും സെ​പ്റ്റം​ബ​ർ മു​ത​ൽ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നും ദി​മി​ത്രി​യേ​വ് പ​റ​ഞ്ഞു.

ഇ​തു​വ​രെ, 20 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 100 കോ​ടി വാ​ക്സി​നു​ക​ൾ​ക്കു​വേ​ണ്ട ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റ് അ​ഞ്ചു രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം 500 ദ​ശ​ല​ക്ഷം വാ​ക്സി​ൻ ഡോ​സു​ക​ൾ നി​ർ​മി​ക്കാ​നാ​ണു പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗ​മേ​ല​യ ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണു വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ, കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്സി​ൻ റ​ഷ്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ർ പു​ടി​നാ​ണു ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ത​ന്‍റെ പെ​ണ്‍​മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് ഇ​തി​ന​കം കു​ത്തി​വ​യ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.