ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യാ​ത്രി​ക​നു കോ​വി​ഡ്; ചൂ​ര​ൽ​മ​ല ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നും രോ​ഗ​ബാ​ധ
Wednesday, August 12, 2020 6:43 PM IST
വ​യ​നാ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​രി​ച്ച ന​ട​വ​യ​ൽ സ്വ​ദേ​ശി അ​വ​റാ​ൻ (69) ഉ​ൾ​പ്പെ​ടെ വ​യ​നാ​ട് ജി​ല്ല​യി​ൽ 12 പേ​ർ​ക്ക് വ​യ​നാ​ട് ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 16 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 950 ആ​യി. ഇ​തി​ൽ 646 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മൂ​ന്നു പേ​ർ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 301 പേ​രാ​ണ് ചി​കി​ൽ​സ​യി​ലു​ള്ള​ത്. 288 പേ​ർ ജി​ല്ല​യി​ലും 13 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ഓ​ഗ​സ്റ്റ് 11 ന് ​ബം​ഗ​ളു​രു​വി​ൽ നി​ന്ന് വ​ന്ന നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി (25), ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി വി​മാ​ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ചീ​രാ​ൽ സ്വ​ദേ​ശി (35), വാ​ളാ​ട് സ്വ​ദേ​ശി (22), ന​ല്ലൂ​ർ​നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​ള്ള കു​ട്ടി, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് മ​ര​ണ​പ്പെ​ട്ട ന​ട​വ​യ​ൽ സ്വ​ദേ​ശി അ​വ​റാ​ൻ (69), അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ നി​ന്ന ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ (40, 60 വ​യ​സ്), ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ചൂ​ര​ൽ​മ​ല സ്വ​ദേ​ശി (37), ലോ​റി ഡ്രൈ​വ​റു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ ( 80, 44, 6 വ​യ​സ്), നീ​ർ​വ്വാ​രം സ്വ​ദേ​ശി (63) എ​ന്നി​വ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

16 പേ​ർ​ക്ക് രോ​ഗ​മു​ക്തി:

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ, വാ​ളേ​രി സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ, ക​ന്പ​ള​ക്കാ​ട്, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, കേ​ണി​ച്ചി​റ, കു​പ്പാ​ടി​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

189 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ:

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 189 പേ​രാ​ണ്. 272 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2717 പേ​ർ. ബു​ധ​നാ​ഴ്ച വ​ന്ന 8 പേ​ർ ഉ​ൾ​പ്പെ​ടെ 338 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച 341 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 29872 സാം​പി​ളു​ക​ളി​ൽ 28079 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 26982 നെ​ഗ​റ്റീ​വും 950 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.