മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 381 പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, August 13, 2020 11:19 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 381 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടു​കൂ​ടി സം​സ്ഥാ​ന​ത്ത് ആ​കെ 11,773 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നു പോ​ലീ​സു​കാ​ർ കൂ​ടി രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.

നി​ല​വി​ല്‍ 2,233 പോ​ലീ​സു​കാ​ര്‍ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. 9,416 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 124 പോ​ലീ​സു​കാ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്ത​താ​യും മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ള്ള സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. ദി​നം പ്ര​തി രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.