പോ​ലീ​സി​ന് കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മി​ല്ല: ചെ​ന്നി​ത്ത​ല
Thursday, August 13, 2020 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൗ​ര​ന്‍റെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​ത്. കോ​ൾ ഡീ​റ്റൈ​ൽ റെ​ക്കോ​ര്‍​ഡ് (സി​ഡി​ആ​ർ) പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത് എ​ന്തി​ന് വേ​ണ്ടി​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി നി​യ​മം വാ​യി​ച്ച് മ​ന​സി​ലാ​ക്ക​ണം. ടെ​ല​ഗ്രാ​ഫ് ആ​ക്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം. പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. വ്യ​ക്തി​ക​ളു​ടെ സി​ഡി​ആ​ർ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്പ്രി​ങ്ക്ള​ർ ഉ​ള്ള​പ്പോ​ൾ പോ​ലീ​സ് എ​ന്തി​ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു. സ്പ്രി​ങ്ക്ള​ർ കൊ​ണ്ട് എ​ന്ത് ഗു​ണ​മു​ണ്ടാ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് സ്പ്രി​ങ്ക്ള​ർ എ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത് സ്പ്രി​ങ്ക്ള​ർ ഇ​ല്ലാ​തെ മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ്. കേ​ര​ളം സ​ർ​വ​യി​ല​ൻ​സ് സ്റ്റേ​റ്റ് ആ​ക്കാ​നാ​ണോ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​രം പോ​ലീ​സും ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. പോ​ലീ​സി​ന് സി​ഡി​ആ​ർ ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മി​ല്ല. എ​ന്ത് ഉ​ത്ത​ര​വി​ന്‍റെ അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നുഛേ​ദ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.