മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം: ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി പോ​ലീ​സ്
Friday, August 14, 2020 11:59 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി. സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യാ​ണ് പോ​ലീ​സ് ഫേ​സ്ബു​ക്കി​നെ സ​മീ​പി​ച്ച​ത്.

ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കൂ​ടു​ത​ല്‍ പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

നേ​ര​ത്തെ, ഡി​ജി​പി​ക്ക് ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​വും ലൈം​ഗി​ക ചു​വ​യു​ള്ള​തു​മാ​ണെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.