ഇ​റാ​ന്‍റെ നാ​ലു എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ യു​എ​സ് പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്
Friday, August 14, 2020 12:00 PM IST
വാ​ഷിം​ഗ്ട​ൺ: വെ​ന​സ്വേ​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​റാ​ന്‍റെ നാ​ലു എ​ണ്ണ ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്. ലൂ​ണ, പാ​ന്‍​ഡി, ബെ​റിം​ഗ്, ബെ​ല്ല എ​ന്നീ എ​ണ്ണ​ക്ക​പ്പ​ലു​ക​ളാ​ണ് അ​മേ​രി​ക്ക പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ഉ​പ​രോ​ധം ലം​ഘി​ച്ച് എ​ണ്ണ​ക​യ​റ്റു​മ​തി ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​എ​സി​ന്‍റെ ന​ട​പ​ടി.

എ​ന്നാ​ൽ ക​പ്പ​ലു​ക​ള്‍ പി​ടി​കൂ​ടാ​ന്‍ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക​ന്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലു​ക​ളെ ഹൂ​സ്റ്റ​ണി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ണ്ണ​ടാ​ങ്ക​റു​ക​ളി​ലെ പെ​ട്രോ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​എ​സ് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.