ക​രി​പ്പൂ​ർ സ​ന്ദ​ർ​ശ​നം; ഗ​വ​ർ​ണ​ർ, സ്പീ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി, ഏഴ് മ​ന്ത്രി​മാ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, August 14, 2020 8:42 PM IST
തി​രു​വ​ന​ന്ത​പു​രം: ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ഴം​ഗ​ങ്ങ​ളും നി​യ​മ​സ​ഭാ സ്പീ​ക്ക​റും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ദു​ര​ന്ത സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ​ക്കും എ​സ്പി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​ച്ച​ത്.

കൂ​ടാ​തെ ചീ​ഫ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി. അ​തേ​സ​മ​യം, ഗ​വ​ർ​ണ​ർ ശ​നി​യാ​ഴ്ച രാ​ജ്ഭ​വ​നി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​മെ​ങ്കി​ലും പൂ​ർ​ണ സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പൂ​ർ​ണ സ​മ​യം രാ​ജ്ഭ​വ​നി​ൽ ക​ഴി​യും.

മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​ൻ, കെ.​കെ ശൈ​ല​ജ, എ.​സി മൊ​യ്തീ​ൻ, വി.​എ​സ് സു​നി​ൽ​കു​മാ​ർ, കെ.​ടി ജ​ലീ​ൽ, എ.​കെ ശ​ശീ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, സ്പീ​ക്ക​ർ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലി​രു​ന്നു ഭ​ര​ണം നി​യ​ന്ത്രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ വൈ​കു​ന്നേ​ര​ത്തെ പ​ത്ര സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി.

മ​ന്ത്രി​മാ​രി​ൽ മി​ക്ക​വ​രും ഔ​ദ്യോ​ഗി​ക വ​സ​തി​ക​ളി​ലി​രു​ന്നു ഭ​ര​ണ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ​താ​ക ഉ​യ​ർ​ത്ത​ലി​ലും മാ​റ്റം വ​രു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു മു​ഖ്യ​മ​ന്ത്രി​ക്കു പ​ക​രം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.

സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്കം ഇ​ല്ലാ​ത്ത സ്ഥി​തി​ക്കു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കി​ല്ല. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും അ​ട​ങ്ങു​ന്ന സം​ഘം ക​രി​പ്പു​ർ വി​മാ​ന​ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി​മാ​രാ​യ കെ.​ടി ജ​ലീ​ൽ, എ.​സി മൊ​യ്തീ​ൻ, വി ​എ​സ് സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ക​രി​പ്പൂ​രി​ൽ ഔ​ദ്യോ​ഗി​ക സം​ഘ​ത്തി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.