ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത് കോ​വി​ഡ് മു​ക്ത​നാ​യി
Friday, August 14, 2020 7:00 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത് കോ​വി​ഡ് മു​ക്ത​നാ​യി. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഈ ​മാ​സം ര​ണ്ടി​നാ​ണ് എ​ൺ​പ​തു​കാ​ര​നാ​യ ഗ​വ​ണ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ജ്ഭ​വ​നി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ സം​ഘം എ​ല്ലാ ദി​വ​സ​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ചു​വ​ന്നു.

ഇ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യ​തോ​ടെ രോ​ഗ​മു​ക്ത​നാ​കു​ക​യും ചെ​യ്തു. രാ​ജ്ഭ​വ​നി​ലെ 87 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.