ക​ർ​ണാ​ട​ക​യി​ൽ ല​ഹ​രി​വേ​ട്ട; ഫാ​മി​ലെ ഭൂ​ഗ​ർ​ഭ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച് 1350 കി​ലോ ക​ഞ്ചാ​വ്
Friday, September 11, 2020 2:56 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും ല​ഹ​രി​വേ​ട്ട. വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ 1350 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​മ​ലാ​പു​ര​യി​ലും ക​ല​ഗി താ​ലൂ​ക്കി​ലെ ഒ​രു ഫാ​മി​ലും പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​മ​ലാ​പു​രി​യി​ലെ ഹോ​ബ്ലി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 150 കി​ലോ ക​ഞ്ചാ​വും ക​ല​ഗി താ​ലൂ​ക്കി​ലെ ചെ​മ്മ​രി​യാ​ട് ഫാ​മി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 1200 കി​ലോ ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു വെ​സ്റ്റ് അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സൗ​മേ​ന്ദു മു​ഖ​ർ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി​യ ക​ഞ്ചാ​വ് ഫാ​മി​ന്‍റെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നേ​ര​ത്തെ പി​ടി​യി​ലാ​യ ച​ന്ദ്ര​കാ​ന്ത് എ​ന്ന ല​ഹ​രി​ക്ക​ട​ത്തു​കാ​ര​നെ ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് ഫാ​മി​ലെ ര​ഹ​സ്യ​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ക‍​ഞ്ചാ​വ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നു പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ഞ്ചാ​വ് ക​ട​ത്തി​ന് പ​ച്ച​ക്ക​റി ലോ​റി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ര​ണ്ടു ല​ക്ഷം രൂ​പ വീ​തം പാ​രി​തോ​ഷി​കം ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.