പാ​ക് ചാ​ര​സം​ഘ​ട​ന അ​തി​ർ​ത്തി​യി​ൽ ഡ്രോ​ണു​ക​ളി​ൽ​നി​ന്ന് ആ​യു​ധം താ​ഴെ​യി​ട്ടു; അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത
Friday, September 11, 2020 4:17 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ ഡ്രോ​ണു​ക​ളി​ൽ​നി​ന്ന് ഭീ​ക​ർ​ക്ക് ആ​യു​ധം ഇ​ട്ടു​കൊ​ടു​ത്തെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​തി​ർ​ത്തി​യി​ലെ പീ​ർ പ​ൻ​ജ​ൽ സെ​ക്ട​റി​ൽ അ​തി​ർ​ത്തി​യി​ൽ ഡ്രോ​ൺ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി​യ​താ​യി 15 കോ​ർ ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ ബി.​എ​സ്. രാ​ജു വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.

അ​തി​ർ​ത്തി​യി​ലെ ഭീ​ക​ർ​ക്കു ആ​യു​ധ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്നും ഇ​തി​നാ​ൽ, അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നു സ​ഹാ​യം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂ​ണി​ൽ ക​ഠു​വ ജി​ല്ല​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​നി ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടി​രു​ന്നു. ഡ്രോ​ണി​ൽ​നി​ന്ന് റൈ​ഫി​ളും ഏ​ഴ് ഗ്ര​നേ​ഡു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

17.5 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ചൈ​നീ​സ് നി​ർ​മി​ത ഡ്രോ​ണി​ൽ യു​എ​സ് നി​ർ​മി​ത തോ​ക്ക്, ഏ​ഴ് ചൈ​നീ​സ് നി​ർ​മി​ത ഗ്ര​നേ​ഡ്, നാ​ല് ബ​റ്റ​റി, ഒ​രു റേ​ഡി​യോ സി​ഗ്ന​ൽ റി​സീ​വ​ർ, ര​ണ്ട് ജി​പി​എ​സ് സി​സ്റ്റം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ത​യു​ടെ പു​തി​യ ത​ല​മാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​യ​തെ​ന്നും ല​ഫ്. ജ​ന​റ​ൽ രാ​ജു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.