ജ​ലീ​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്താ​ലും പ്ര​ശ്ന​മി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ്
Friday, September 18, 2020 1:28 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്താ​ലും പ്ര​ശ്ന​മി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ.

ജ​ലീ​ലി​നെ​തി​രെ മു​സ്‌ലിം ​ലീ​ഗാ​ണ് ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പി​ന്നീ​ട് ഇ​ത് യു​ഡി​എ​ഫും ബി​ജെ​പി​യും ഏ​റ്റു​പി​ടി​ച്ച​താ​ണ്. ലീ​ഗി​നും കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും ജ​ലീ​ലി​നോ​ട് വ്യ​ക്തി​വി​രോ​ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ലീ​ഗി​ന്‍റെ​യും ക​ള്ള​പ്ര​ച​ര​ണം തു​റ​ന്നു​കാ​ട്ടും. ജ​ലീ​ലി​നെ ഒ​റ്റ​പ്പെ​ടു​ത്തി വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ക്കാ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖു​റാ​ൻ ക​ള്ള​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത് നീ​ച​പ്ര​ച​ര​ണ​മാ​ണ്. ഇ​ത്ര​യും മോ​ശ​മാ​യി ചി​ന്തി​ക്കാ​ൻ ലീ​ഗി​ന് എ​ങ്ങ​നെ ക​ഴി​ഞ്ഞെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ചോ​ദി​ച്ചു. അ​ക്ര​മ​സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് കേ​ര​ള​ത്തി​ലെ ബി​ജെ​പി​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.