എ​തി​രാ​ളി​ക​ൾ​ക്ക് കൊ​ല്ലാ​ൻ ക​ഴി​ഞ്ഞേ​ക്കും; പ​ക്ഷെ തോ​ൽ​പ്പി​ക്കാ​നാകില്ല: ജ​ലീ​ൽ
Friday, September 18, 2020 12:07 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച​തി​നു പി​ന്നാ​ലെ പ്രതിക​ര​ണ​വു​മാ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രം​ഗ​ത്ത്. ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചാ​ലും ഇ​ല്ലാ​ത്ത ഒ​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്ന് ജ​ലീ​ൽ പ​റ​ഞ്ഞു.

ഒ​രു മു​ടി​നാ​രി​ഴ​പോ​ലും തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന ഉ​ത്ത​മ​ബോ​ധ്യം ഉ​ള്ള​ത് കൊ​ണ്ടാ​ണ് ആ​രെ​യും ല​വ​ലേ​ശം കൂ​സാ​തെ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​ന്ന​ത്. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ക​ലാ​പ​കാ​രി​ക​ൾ​ക്ക് ത​ന്‍റെ ച​ല​ന​ങ്ങ​ളും യാ​ത്ര​ക്കി​ടെ എ​ത്തു​ന്ന സ്ഥ​ല​വും താ​മ​സി​ക്കു​ന്ന ഇ​ട​വും ത​ൽ​സ​മ​യം വി​വ​രം ന​ൽ​കു​ന്ന മീ​ഡി​യാ സു​ഹൃ​ത്തു​ക്ക​ളോ​ട് എ​നി​ക്ക് സ​ഹ​താ​പ​മേ ഉ​ള്ളൂ​വെ​ന്നും ജ​ലീ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​ൻ​ഐ​എ സി​ആ​ർ​പി​സി 160 പ്ര​കാ​രം സാ​ക്ഷി​യാ​യി വി​സ്ത​രി​ക്കാ​ൻ വി​ളി​ച്ച​തി​നെ തൂ​ക്കി​ലേ​റ്റാ​ൻ വി​ധി​ക്കു​ന്ന​തി​ന് മു​മ്പ് "നി​ങ്ങ​ൾ​ക്ക് അ​വ​സാ​ന​മാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ" എ​ന്ന് ചോ​ദി​ക്കാ​നാ​ണെ​ന്ന മ​ട്ടി​ലാ​ണ് ചി​ല​ർ പ്ര​ച​രി​പ്പി​ച്ച​ത്.

എ​ൻ​ഐ​എ​യു​ടെ നോ​ട്ടീ​സി​ന്‍റെ പ​ക​ർ​പ്പ് രാ​ത്രി എ​ട്ടി​ന് പു​റ​ത്തു​വ​ന്ന​പ്പോ​ൾ ദു​ഷ്പ്ര​ചാ​ര​ക​ർ ക​ളം മാ​റ്റി​ച്ച​വി​ട്ടി. ഒ​രാ​ളെ​യും കൂ​സാ​തെ സ​ധൈ​ര്യം ത​നി​ക്ക് മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​ന്ന​ത് ഒ​ളി​ച്ചു​വ​യ്ക്കാ​ൻ ഒ​ന്നു​മി​ല്ലാ​ത്ത​ത് കൊ​ണ്ടു​ത​ന്നെ​യാ​ണ്.

ഈ ​ഭൂ​മു​ഖ​ത്ത് ആ​കെ 19.5 സെ​ന്‍റ് സ്ഥ​ല​വും ഒ​രു വീ​ടും (5 ല​ക്ഷം ലോ​ണെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ അ​തും ഇ​പ്പോ​ൾ പ​ണ​യ​ത്തി​ലാ​ണ്), എ​നി​ക്കും ഭാ​ര്യ​ക്കും ല​ഭി​ച്ച ശ​മ്പ​ള​ത്തി​ലെ ചെ​ല​വു ക​ഴി​ഞ്ഞു​ള്ള ശേ​ഷി​പ്പു​മ​ല്ലാ​തെ മ​റ്റൊ​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ പോ​ലും സ​മ്പാ​ദ്യ​മാ​യി ഇ​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് ആ​രെ​പ്പേ​ടി​ക്കാ​ൻ ആ​ണെ​ന്നും ചോ​ദി​ച്ചു.

ഒ​രു വാ​ഹ​ന​മോ ഒ​രു പ​വ​ൻ സ്വ​ർ​ണ​മോ കൈ​വ​ശ​മി​ല്ലാ​ത്ത ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ന് പ​ട​ച്ച​ത​മ്പു​രാ​നെ​യ​ല്ലാ​തെ മ​റ്റാ​രെ ഭ​യ​പ്പെ​ടാ​നാ​ണ്. ത​ന്‍റെ എ​തി​രാ​ളി​ക​ൾ​ക്ക് ത​ന്നെ കൊ​ല്ലാ​ൻ ക​ഴി​ഞ്ഞേ​ക്കും. പ​ക്ഷെ, ഒ​രി​ക്ക​ലും തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ല​നാ​യി രാ​വി​ലെ ആ​റോ​ടെ എ​ന്‍​ഐ​എ കൊ​ച്ചി ഓ​ഫീ​സി​ലെ​ത്തി​യ മ​ന്ത്രി​യെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് പു​റ​ത്തു വി​ട്ട​ത്. പ​ത്തു മ​ണി​ക്കൂ​ര്‍ ഓ​ഫീ​സി​ല്‍ ചെ​ല​വ​ഴി​ച്ച മ​ന്ത്രി​യെ എ​ട്ടു​മ​ണി​ക്കൂ​ർ ചോ​ദ്യം​ചെ​യ്തെ​ന്നാ​ണു വി​വ​രം. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ടു ദി​വ​സം ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ചോ​ദ്യം​ ചെ​യ്യ​ലി​നു​ ശേ​ഷം പു​ഞ്ചി​രി​ച്ചു​കൊ​ണ്ടാ​ണ് ജ​ലീ​ൽ പു​റ​ത്തേ​ക്കു വ​ന്ന​തെ​ങ്കി​ലും ക്ലീ​ന്‍​ചി​റ്റ് ന​ല്കി​യി​ട്ടി​ല്ലെ​ന്നാ​ണ് എ​ന്‍​ഐ​എ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന​റി​യു​ന്ന​ത്. മൊ​ഴി​ക​ൾ വി​ശ​ക​ല​നം ചെ​യ്ത​ശേ​ഷം വീ​ണ്ടും ചോ​ദ്യം​ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ച​ട്ട​പ്ര​കാ​ര​മ​ല്ലാ​തെ യു​എ​ഇ​യി​ൽ​നി​ന്നെ​ത്തി​യ മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ളാ​ണ് മ​ന്ത്രി​യെ സം​ശ​യ​ക്കു​രു​ക്കി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ത​ഗ്ര​ന്ഥ​ത്തി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ന്ത്രി​യെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ മ​ല​പ്പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യ സി ​ആ​പ്റ്റി​ന്‍റെ വാ​ഹ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഈ ​വാ​ഹ​ന​ത്തി​ല്‍ ജി​പി​എ​സ് സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തൃ​ശൂ​രി​ലെ​ത്തി​യ​ശേ​ഷം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ അ​ട​ങ്ങി​യ പാ​ഴ്സ​ലി​ന്‍റെ ഭാ​ര​ത്തി​ല്‍ വ​ന്ന വ്യ​ത്യാ​സ​വും സം​ശ​യ​ത്തി​നി​ട​യാ​ക്കി.

സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ്വ​പ്‌​ന സു​രേ​ഷു​മാ​യു​ള്ള ബ​ന്ധ​വും യു​എ​ഇ കോ​ണ്‍​സ​ലേ​റ്റു​മാ​യു​ള്ള ക്ര​മ​ര​ഹി​ത​മാ​യ ബ​ന്ധ​വും ചോ​ദി​ച്ച​റി​ഞ്ഞു. കോ​ണ്‍​സ​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ എ​ന്ന ബ​ന്ധ​മാ​ണ് സ്വ​പ്‌​ന​യു​മാ​യു​ള്ള​തെ​ന്നാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ മ​റു​പ​ടി.

സി ​ആ​പ്റ്റി​ന്‍റെ ലോ​റി​യി​ല്‍ മ​ല​പ്പു​റ​ത്തെ​ത്തി​ച്ച​തു മ​ത​ഗ്ര​ന്ഥ​മാ​യി​രു​ന്നു​വെ​ന്നും മ​റു​പ​ടി ന​ല്കി. പാ​ഴ്സ​ലി​ലു​ണ്ടാ​യി​രു​ന്ന​തു പൂ​ര്‍​ണ​മാ​യും മ​ത​ഗ്ര​ന്ഥ​ങ്ങ​ള​ല്ലെ​ന്ന​തി​ന് എ​ന്‍​ഐ​എ തെ​ളി​വു നി​ര​ത്തി​യ​പ്പോ​ൾ മ​റു​പ​ടി പ​റ​യാ​ൻ ജ​ലീ​ല്‍ വി​ഷ​മി​ച്ചു.

ജ​ലീ​ല്‍ പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചും ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ യു​എ​ഇ കോ​ണ്‍​സ​ലേ​റ്റ് വ​ഴി വ​ന്ന മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ സ്വീ​ക​രി​ച്ചു വി​ത​ര​ണം ചെ​യ്ത​ത് എ​ങ്ങ​നെ? മ​ത​ഗ്ര​ന്ഥ​വു​മാ​യി വ​ന്ന ലോ​റി എ​ന്തി​നാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്നു ക​ര്‍​ണാ​ട​ക​യി​ലേ​ക്കു പോ​യ​ത്? മു​ന്പു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ഴ​യ സം​ഘ​ട​ന​ക​ളു​മാ​യി ജ​ലീ​ലി​ന് ഇ​പ്പോ​ഴും ബ​ന്ധ​മു​ണ്ടോ? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​യി.

സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ സ്വ​പ്ന​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളും രേ​ഖ​ക​ളും മു​ന്നി​ല്‍ വ​ച്ചാ​ണ് ജ​ലീ​ലി​നെ ചോ​ദ്യം​ചെ​യ്ത​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണു​വെ​ട്ടി​ക്കാ​ൻ സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ല്‍ പു​ല​ർ​ച്ചെ​യാ​ണ് ജ​ലീ​ൽ എ​ന്‍​ഐ​എ ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്പോ​ള്‍ ഓ​ഫീ​സി​നു പു​റ​ത്തു പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ഇ​വ​രെ ത​ട​യാ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​വും ഒ​രു​ങ്ങി​നി​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.