ഒ​സാ​ക്ക ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ‌​നി​ന്നും പി​ൻ​മാ​റി
Friday, September 18, 2020 5:21 PM IST
പാ​രീ​സ്: യു​എ​സ് ഓ​പ്പ​ൺ ചാ​മ്പ്യ​ൻ ന​വോ​മി ഒ​സാ​ക്ക ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ‌​നി​ന്നും പി​ൻ​മാ​റി. പേ​ശി​വ​ലി​വി​നെ തു​ട​ർ​ന്നാ​ണ് ഒ​സാ​ക്ക ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ക​ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഒ​സാ​ക്ക പ​റ​ഞ്ഞു.

പേ​ശി​വ​ലി​വ് ഇ​തു​വ​രെ ഭേ​ദ​മാ​കാ​ത്ത​തി​നാ​ൽ അ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​നാ​യി ത​യാ​റെ​ടു​ക്കാ​ൻ വേ​ണ്ട​ത്ര സ​മ​യം ല​ഭി​ക്കി​ല്ല. ര​ണ്ട് ടൂ​ർ​ണ​മെ​ന്‍റു​ക​ളും വ​ള​രെ അ​ടു​ത്താ​യ​തി​നാ​ലാ​ണി​ത്.

യു​എ​സ് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ കൈ​യി​ൽ‌ കെ​ട്ടു​മാ​യാ​ണ് ഒ​സാ​ക്ക ക​ളി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ വി​ക്ടോ​റി​യ അ​സ​ര​ങ്ക​യെ മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ തോ​ൽ​പ്പി​ച്ച് കി​രീ​ടം ജ​പ്പാ​ൻ താ​രം ചൂ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.