പ്ലേ ടിഎം..! പേ​ടി​എം പ്ലേ ​സ്റ്റോ​റി​ല്‍ തി​രി​ച്ചെ​ത്തി
Friday, September 18, 2020 10:03 PM IST
ന്യൂ​ഡ​ൽ​ഹി: ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​പ്പെ​ട്ട പേ​മെ​ന്‍റ് ആ​പ്പ് പേ​ടി​എം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​ച്ചെ​ത്തി. പ്ലേ ​സ്റ്റോ​റി​ൽ തി​രി​ച്ചെ​ത്തി​യ വി​വ​രം പേ​ടി​എം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. "അ​പ്‌​ഡേ​റ്റ്: ആ​ൻ​ഡ് വി ​ആ​ര്‍ ബാ​ക്ക്' എ​ന്നാ​യി​രു​ന്നു പേ​ടി​എം ട്വീ​റ്റ്.

ചൂ​താ​ട്ട ആ​പ്ലി​ക്കേ​ഷ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പേ​ടി​എ​മ്മി​നെ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ഗൂ​ഗി​ൾ നീ​ക്കം ചെ​യ്ത​ത്. വാ​തു​വെ​പ്പ് സു​ഗ​മ​മാ​ക്കു​ന്ന ചൂ​താ​ട്ട അ​പ്ലി​ക്കേ​ഷ​നു​ക​ളെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും ഗൂ​ഗി​ൾ‌ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പേ​ടി​എം പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ച "പേ​ടി​എം ക്രി​ക്ക​റ്റ് ലീ​ഗ്' പ​രി​പാ​ടി​യാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്. പ്ലേ ​സ്റ്റോ​ര്‍ ന​യ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന് പേ​ടി​എം ക്രി​ക്ക​റ്റ് ലീ​ഗ് എ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​പ്പ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ച​തെ​ന്ന് പേ​ടി​എം നേ​ര​ത്തെ മ​റ്റൊ​രു ട്വീ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പേ​ടി​എം ക്രി​ക്ക​റ്റ് ലീ​ഗാ​ണ് ആ​പ്പി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത് എ​ന്നും പേ​ടി​എം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് പേ​ടി​എം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.