ക​ന​ക​മ​ല ഐ​എ​സ് കേ​സ്; പ്ര​ധാ​ന​പ്ര​തി മു​ഹ​മ്മ​ദ് പോ​ള​ക്കാ​നി അ​റ​സ്റ്റി​ല്‍
Saturday, September 19, 2020 9:47 PM IST
കൊ​ച്ചി: ക​ന​ക​മ​ല ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ല്‍. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി മു​ഹ​മ്മ​ദ് പോ​ള​ക്കാ​നി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ജോ​ർ‌​ജി​യ​യി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​ച്ചാ​ണ് എ​ൻ‌​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ച്ചി​യി​ല്‍ പി​ടി​യി​ലാ​യ തീ​വ്ര​വാ​ദി​ക​ള്‍​ക്കൊ​പ്പം ഇ​യാ​ളെ മ​ജി​സ്ട്രേ​റ്റി​നു​മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും.

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു 2016 ഒ​ക്ടോ​ബ​റി​ല്‍ ക​ന​ക​മ​ല​യി​ല്‍ ക്യാന്പ് സം​ഘ​ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം, ഗു​ഢാ​ലോ​ച​ന, യുഎപിഎ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ എന്നിവ പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ട്ട ആ​റു പ്ര​തി​ക​ളെ കൊ​ച്ചി​യി​ലെ എ​ന്‍ഐ​എ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.