ആ​ര്‍​ച്ച്ബി​ഷ​പ് ചേ​ന്നോ​ത്തി​ന്‍റെ ഭൗ​തി​ക​ദേ​ഹം കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു; സം​സ്‌​കാ​രം ചൊവ്വാഴ്ച
Monday, September 21, 2020 1:49 PM IST
കൊ​ച്ചി: ദി​വം​ഗ​ത​നാ​യ ജ​പ്പാ​നി​ലെ അ​പ്പ​സ്‌​തോ​ലി​ക് നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ (76) ഭൗ​തി​ക​ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ടോ​ക്കി​യോ​യി​ല്‍ നി​ന്നു ദോ​ഹ വ​ഴി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ് വി​മാ​ന​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 11.40നാ​ണു ഭൗ​തി​ക​ദേ​ഹം നെ​ടു​മ്പാ​ശേി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ല്‍ വൈ​ദി​ക​രും മാ​ര്‍ ചേ​ന്നോ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്നു ഭൗ​തി​ക​ദേ​ഹം ഏ​റ്റു​വാ​ങ്ങി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ജോ​യ് ഐ​നി​യാ​ട​ന്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മാ​ണി​ക്ക​ത്താ​ന്‍, വൈ​സ് ചാ​ന്‍​സ​ല​ര്‍ ഫാ. ​ജ​സ്റ്റി​ന്‍ കൈ​പ്രം​പാ​ട​ന്‍, മാ​ര്‍ ചേ​ന്നോ​ത്തി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ന്‍ ഡോ. ​മാ​ര്‍​ട്ടി​ന്‍ ചേ​ന്നോ​ത്ത് എ​ന്നി​വ​ര്‍ ഭൗ​തി​ക​ദേ​ഹം ഏ​റ്റു​വാ​ങ്ങി.

എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ക്കു​ന്ന ഭൗ​തി​ക​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ല്‍ എ​ട്ടു​വ​രെ ആ​ശു​പ​ത്രി ചാ​പ്പ​ലി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. 8.30-9.30 വ​രെ എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു സൗ​ക​ര്യ​മു​ണ്ടാ​കും. 11.30 നു ​ഭൗ​തി​ക​ദേ​ഹം ചേ​ര്‍​ത്ത​ല കോ​ക്ക​മം​ഗ​ല​ത്തു​ള്ള മാ​ര്‍ ചേ​ന്നോ​ത്തി​ന്റെ വ​സ​തി​യി​ലെ​ത്തി​ക്കും.

12.30നു ​മാ​തൃ ഇ​ട​വ​ക​യാ​യ കോ​ക്ക​മം​ഗ​ലം സെ​ന്റ് തോ​മ​സ് പ​ള്ളി​യി​ലേ​ക്കു കൊ​ണ്ടു​വ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ദി​വ്യ​ബ​ലി​യോ​ടു കൂ​ടി സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ വി​കാ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്റ​ണി ക​രി​യി​ലി​ന്റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യി​ല്‍ പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് സ​ന്ദേ​ശം ന​ല്‍​കും.

സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മൃ​ത​സം​സ്‌​കാ​ര​ത്തി​ന്റെ സ​മാ​പ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും. കോ​ക്ക​മം​ഗ​ലം പ​ള്ളി​യ​ക​ത്തു ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക ക​ല്ല​റ​യി​ലാ​ണു ഭൗ​തി​ക​ദേ​ഹം ക​ബ​റ​ട​ക്കു​ന്ന​ത്. മേ​യ് എ​ട്ടി​നു​ണ്ടാ​യ പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ര്‍ ചേ​ന്നോ​ത്ത്, ക​ഴി​ഞ്ഞ ഏ​ഴി​നാ​ണു ദി​വം​ഗ​ത​നാ​യ​ത്.

ആ​ര്‍​ച്ച്ബി​ഷ​പ് ചേ​ന്നോ​ത്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ പ്ര​ഫ. സി.​ജെ. പോ​ള്‍, ഡോ. ​സി.​ജെ. തോ​മ​സ്, സ​ഹോ​ദ​ര​പു​ത്ര​ന്മാ​രാ​യ ജോ​സ​ഫ് ആ​ന്‍റ​ണി സോ​ണി ചേ​ന്നോ​ത്ത്, അ​തി​രൂ​പ​ത വൈ​ദി​ക സ​മി​തി സെ​ക്ര​ട്ട​റി റ​വ.​ഡോ. കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ന്‍, അ​ക​പ്പ​റ​മ്പ് പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ര്‍​ജ് നെ​ല്ലി​ശേ​രി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​പി. ജ​രാ​ര്‍​ദ്ദ് എ​ന്നി​വ​രും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഭൗ​തി​ക​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.