കാ​ർ​ഷി​ക ബി​ൽ: പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ട്; രാ​ജ്യ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു
Tuesday, September 22, 2020 11:07 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ൾ സം​യു​ക്ത​മാ​യി ബ​ഹി​ഷ്ക​രി​ച്ചു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദാ​ണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

എം​പി​മാ​ർ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്, സ​മാ​ദ് വാ​ദി പാ​ർ​ട്ടി, ഡി​എം​കെ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ബി​ല്ലി​ൻ​മേ​ൽ വോ​ട്ടെ​ടു​പ്പ് ചോ​ദി​ച്ചാ​ൽ അ​ത് അം​ഗീ​ക​രി​ക്ക​ണം. അ​ത് അം​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണ്. അ​വ​കാ​ശം നി​ഷേ​ധി​ച്ച് കാ​ർ​ഷി​ക ബി​ൽ പാ​സാ​ക്കി​യ​തി​നാ​ണ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ർ​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ടു പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് എ​ട്ട് എം​പി​മാ​രെ സ​ഭാ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു സ​സ്പെ​ൻ​ഡ് ചെ​യ്തു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ് (സി​പി​എം) എ​ന്നി​വ​ർ​ക്കു​പു​റ​മേ ഡെ​റി​ക് ഒ​ബ്രി​യ​ൻ, ഡോ​ല സെ​ൻ (തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്), സ​ഞ്ജ​യ് സിം​ഗ് (ആം ​ആ​ദ്മി പാ​ർ​ട്ടി), രാ​ജീ​വ് സ​ത്ത​വ്, സ​യ്യ​ദ് നാ​സി​ർ ഹു​സൈ​ൻ, റി​പു​ൻ ബോ​റ​ൻ (കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​രെ​യാ​ണ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തീ​രു​ന്ന​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​വ​ർ പാ​ർ​ല​മെ​ൻ​റി​നു മു​ന്നി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ പാ ​വി​രി​ച്ചു കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധം രാ​ത്രി​യും തു​ട​ർ​ന്നു. ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷം രാ​ഷ്ട്ര​പ​തി​യെ കാ​ണു​ന്നു​ണ്ട്. ഇ​തി​നാ​യി സ​മ​യം ചോ​ദി​ച്ച് 15 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ഷ്ട്ര​പ​തി​ഭ​വ​നെ സ​മീ​പി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ കാ​ര്യ​വും ഉ​ന്ന​യി​ക്കും. കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്ന് ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നാ​യി ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗ് സ​ഭാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്നാ​രോ​പി​ച്ച് 13 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ല്ല. പി​ന്നീ​ട് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ത​നി​ക്ക് വ​ലി​യ വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ന്ന് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. രാ​ജ്യ​സ​ഭ​യെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും മോ​ശ​മാ​യ ദി​വ​സ​മാ​യി​രു​ന്നു അ​ത്. ബ​ഹ​ള​ത്തി​നി​ടെ പേ​പ്പ​റു​ക​ൾ കീ​റി​യെ​റി​യു​ക​യും മൈ​ക്കു​ക​ൾ ത​ക​ർ​ക്കു​ക​യും ഉ​പാ​ധ്യ​ക്ഷ​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. സ്പീ​ക്ക​ർ​ക്കു​നേ​രേ ക​ട​ലാ​സു​ക ളും ​റൂ​ൾ ബു​ക്കും വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ചി​ല എം​പി​മാ​ർ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്തു ക​യ​റി​നി​ന്ന് അ​ല​റി​യെ​ന്നും നൃ​ത്തം ചെ​യ്തെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു കു​റ്റ​പ്പെ​ടു​ത്തി.

തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി ഡെ​റി​ക് ഒ​ബ്രി​യ​ന്‍റെ പേ​രെ​ടു​ത്തു​പ​റ​ഞ്ഞ അ​ധ്യ​ക്ഷ​ൻ എം​പി​യോ​ട് സ​ഭ വി​ട്ടു പു​റ​ത്തു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട മ​റ്റ് എം​പി​മാ​രും സ​ഭ വി​ട്ടു പു​റ​ത്തു പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​തെ എ​ട്ടു​പേ​രും സ​ഭ​യി​ൽ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ സ​ഭ അ​ഞ്ചു ത​വ​ണ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. സ​ഭ 12 ന് ​വീ​ണ്ടും ചേ​ർ​ന്ന​പ്പോ​ൾ സ്പീ​ക്ക​റു​ടെ ക​സേ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഭു​വ​നേ​ശ്വ​ർ ക​ലി​ത എ​ട്ട് എം​പി​മാ​രോ​ടും സ​ഭ വി​ട്ടു പോ​കാ​ൻ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. പി​ന്നീ​ട് സ​ഭ പി​രി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.