മ​ത​ഗ്ര​ന്ഥ​ങ്ങ​ളു​ടെ വി​ത​ര​ണം: നേ​ര​റി​യാ​ൻ എ​ൻ​ഐ​എ സം​ഘം സി​ആ​പ്റ്റ് ഓ​ഫീ​സി​ൽ
Tuesday, September 22, 2020 11:02 AM IST
തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ൽ നി​ന്നും എ​ത്തി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ സി​ആ​പ്റ്റ് വ​ഴി മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ സി​ആ​പ്റ്റി​ൽ എ​ൻ​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് എ​ൻ​ഐ​എ സം​ഘം സി​ആ​പ്റ്റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യ​ത്.

മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

സി​ആ​പ്റ്റി​ൽ എ​ത്തി​ച്ച പാ​ഴ്സ​ലു​ക​ളി​ൽ അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ പൊ​ട്ടി​ച്ചു മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ എ​ടു​ത്തി​രു​ന്നു​വെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ൽ എ​ൻ​ഐ​എ​യോ​ടും ഇ​ഡി​യോ​ടും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളും എ​ൻ​ഐ​എ സി​ആ​പ്റ്റി​ലെ ജീ​വ​ന​ക്കാ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞു.

എ​യ​ർ കാ​ർ​ഗോ​യി​ൽ നി​ന്നും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​പോ​യ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യേ​യും ഡ്രൈ​വ​റേ​യും ക​സ്റ്റം​സ് കൊ​ച്ചി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. സി​ആ​പ്റ്റി​ൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​ലാ​ണ് മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.