കാ​ഷ്മീ​രി​ലെ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ന്‍റെ കൊ​ല​പാ​ത​കം; ല​ഫ്. ഗ​വ​ർ​ണ​ർ അ​പ​ല​പി​ച്ചു
Thursday, September 24, 2020 10:27 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നെ ഭീ​ക​ര​ര്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ. ഭ​യം പ്ര​ച​രി​പ്പി​ക്കാ​നും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പു​രോ​ഗ​തി​യു​ടെ​യും അ​ന്ത​രീ​ക്ഷം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക​ള്‍​ക്ക് സ​മൂ​ഹ​ത്തി​ല്‍ സ്ഥാ​ന​മി​ല്ലെ​ന്നും ഇ​ത്ത​രം ഭീ​രു​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ഖാ​ഗ് ബ്ലോ​ക്ക് ഡെ​വ​ലെ​പ്പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഭൂ​പീ​ന്ദ​ര്‍ സിം​ഗി​നെ​യാ​ണ് ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബ​ദ​ഗാം ജി​ല്ല​യി​ലെ ദ​ല്‍​വാ​ഷി​ലു​ള്ള വീ​ടി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഭൂ​പി​ന്ദ​റി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​വ​ര്‍ ഇ​ല്ലാ​ത്ത സ​മ​യ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടി​ലേ​ക്കു പോ​ക​വേ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ഖാ​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ദ്ദേ​ഹം ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

പോ​ലീ​സി​ല്‍ അ​റി​യി​ക്കാ​തെ​യാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് പോ​യ​തെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.