അ​യ​യ​രു​ത് ജാ​ഗ്ര​ത; കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്നു റി​പ്പോ​ർ​ട്ട്
Thursday, September 24, 2020 9:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. എ​ല്ലാ പ്രാ​യ​ത്തി​ൽ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും മ​ര​ണം സം​ഭ​വി​ക്കാ​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

ഇന്ന് വ​രെ​യു​ള​ള ക​ണ​ക്ക് അ​നു​സ​രി​ച്ച് 613 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 70 ശ​ത​മാ​ന​വും അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്. 22 ശ​ത​മാ​നം യു​വാ​ക്ക​ളും 25 ശ​ത​മാ​നം മ​ധ്യ​വ​യ​സ്ക​രു​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ൽ പ​റ​യു​ന്ന​ത്.

ഒ​രു വ​യ​സി​നും 17 വ​യ​സി​നു​മി​ട​യി​ലു​ള്ള മൂ​ന്നു പേ​രും 18 വ​യ​സി​നും 40 നും ​ഇ​ട​യി​ലു​ള്ള 28 പേ​രും 41-നും 59-​നും ഇ​ട​യി​ലു​ള്ള 140 പേ​രും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ 72.73 ശ​ത​മാ​നം പേ​ർ​ക്കും സ​ന്പ​ർ​ക്കം വ​ഴി​യാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.