കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലെ കു​ളി​മു​റി​യി​ൽ ഒ​ളി കാ​മ​റ; യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, September 24, 2020 9:40 PM IST
പാ​റ​ശാ​ല : കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലെ സ്ത്രീ​ക​ളു​ടെ കു​ളി​മു​റി​യി​ൽ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റി​നെ കൈ​യോ​ടെ പി​ടി​കൂ​ടി. പാ​റ​ശാ​ല ശ്രീ​കൃ​ഷ്ണ ഫാ​ർ​മ​സി കോ​ള​ജി​ലെ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​തേ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ചെ​ങ്ക​ൽ പ്ലാ​ൻ​കാ​ല വീ​ട്ടി​ൽ ശാ​ലു (26 ) വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ടോ​ടെയായിരുന്നു സംഭവം. പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ യു​വ​തി കു​ളി​മു​റി​യി​ൽ ക​യ​റി​യ​പ്പോ​ൾ ക​ത​കി​ന്‍റെ മു​ക​ളി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട യു​വ​തി നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്നു മ​റ്റു​ള്ള​വ​രെ​ല്ലാം ഓ​ടി​ക്കൂ​ടു​ക​യും ശാ​ലു​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഡി ​വൈ എ​ഫ് ഐ ​ചെ​ങ്ക​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് ശാ​ലു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.