സൂ​പ്പ​ർ ഓ​വ​റി​ൽ ബം​ഗ​ളൂ​രു​വി​ന് മി​ന്നും ജ​യം
Tuesday, September 29, 2020 12:02 AM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് മി​ന്നും ജ​യം. സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ങ്ങി​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം.

സൂ​പ്പ​ർ ഓ​വ​റി​ൽ മും​ബൈ ഉ​യ​ർ​ത്തി​യ എ​ട്ട് റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ൽ ബൗ​ണ്ട​റി പാ​യി​ച്ച് വി​രാ​ട് കോഹ്ലി ആ​ഘോ​ഷ​മാ​ക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 202 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 201 റ​ണ്‍​സ് നേ​ടി​യ​ത്.

ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും പോ​ള്ളാ​ർ​ഡി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് മും​ബൈ സ​മ​നി​ല പി​ടി​ച്ച​ത്. 58 പ​ന്തി​ൽ ഒ​ൻ​പ​ത് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 99 റ​ണ്‍​സാ​ണ് കി​ഷ​ൻ അ​ടി​ച്ചു കൂ​ട്ടി​യ​ത്. 24 പ​ന്തി​ൽ അ​ഞ്ച് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടെ 60 റൺസ് നേ​ടി പോ​ള്ളാ​ർ​ഡ് പു​റ​ത്താ​കാ​തെ നി​ന്നു. കൂ​റ്റ​ൻ തോ​ൽ​വി​യി​ലേ​ക്ക് വീ​ഴു​മെ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് പോ​ള്ളാ​ർ​ഡും കി​ഷ​നും മും​ബൈ​യി​നെ സ​മ​നി​ല​യി​ലെ​ത്തി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മും​ബൈ​യ്ക്ക് നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യെ (8) ന​ഷ്ട​മാ​യി. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ഡി ​കോ​ക്കി​നും (14) കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. സൂ​ര്യ​കു​മാ​ർ യാ​ദ​വ് പൂ​ജ്യ​ത്തി​നും പു​റ​ത്താ​യി. ഇ​തോ​ടെ തോ​ൽ​വി മു​ന്നി​ൽ ക​ണ്ട മും​ബൈ​യ്ക്കു പോ​ള്ളാ​ർ​ഡ് ര​ക്ഷ​ക​നാ​കു​ക​യാ​യി​രു​ന്നു.

ആ​രോ​ണ്‍ ഫി​ഞ്ച്, ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ, എ.​ബി. ഡി​വി​ല്ലി​യേ​ഴ്സ് എ​ന്നി​വ​രു​ടെ പ്ര​ട​ന​ങ്ങ​ളാ​ണ് ബം​ഗ​ളൂ​രു​വി​ന് ക​രു​ത്താ​യ​ത്. ഫി​ഞ്ചും ദേ​വ​ദ​ത്തും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ബം​ഗ​ളൂ​രു​വി​ന് ന​ൽ​കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 81 റ​ണ്‍​സ് ചേ​ർ​ത്ത ശേ​ഷ​മാ​ണ് ഈ ​സ​ഖ്യം പി​രി​ഞ്ഞ​ത്.

35 പ​ന്തി​ൽ​നി​ന്ന് 52 റ​ണ്‍​സെ​ടു​ത്ത ഫി​ഞ്ചി​നെ ട്രെ​ന്‍റ് ബോ​ൾ​ട്ടാ​ണ് പ​വ​ലി​യ​ൻ ക​യ​റ്റി​യ​ത്. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ടു.11 പ​ന്തി​ൽ നി​ന്ന് മൂ​ന്ന് റ​ണ്‍​സ് മാ​ത്ര​മെ​ടു​ത്ത കോ​ഹ്ലി​യെ രാ​ഹു​ൽ ചാ​ഹ​ർ മ​ട​ക്കു​ക​യാ​യി​രു​ന്നു.

ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ 40 പ​ന്തി​ൽ ര​ണ്ടു സി​ക്സും അ​ഞ്ച് ഫോ​റു​മ​ട​ക്കം 54 റ​ണ്‍​സെ​ടു​ത്ത് മ​ട​ങ്ങി. പി​ന്നീ​ട് ത​ക​ർ​ത്ത​ടി​ച്ച ഡി​വി​ല്ലി​യേ​ഴ്സും ശി​വം ദു​ബെ​യും ചേ​ർ​ന്നാ​ണ് ബം​ഗ​ളൂ​രു​വി​നെ 200 ക​ട​ത്തി​യ​ത്.

24 പ​ന്തി​ൽ ഡി​വി​ല്ലി​യേ​ഴ്സ് നാ​ല് സി​ക്സും നാ​ല് ഫോ​റു​മ​ട​ക്കം 55 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ദു​ബെ പ​ത്ത് പ​ന്തി​ൽ മൂ​ന്നു സി​ക്സു​ക​ൾ ഉ​ൾ​പ്പെ​ടെ 27 റ​ണ്‍​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.