ഉ​പ​ഗ്രാ​മ​മു​ഖ്യ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ മാ​വോ​യി​സ്റ്റു​ക​ൾ വ​ധി​ച്ചു
Friday, October 2, 2020 2:56 AM IST
ബി​ജാ​പു​ർ: പോ​ലീ​സി​നു വി​വ​രം ചോ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് ഉ​പ​ഗ്രാ​മ​മു​ഖ്യ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ജം​ഗ്‌​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം.

ബ​ർ​ഡേ​ല ഗ്രാ​മ​ത്തി​ലാ​ണ് ഉ​പ​ഗ്രാ​മ​മു​ഖ്യ​ൻ ധ​നി​രാം കോ​ർ​സ കൊ​ല്ല​പ്പെ​ട്ട​ത്. ഗോ​പാ​ൽ കു​ഡി​യാം ഗോം​ഗ്‌​ല ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന​ത്. പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഒ​രു​മാ​സ​ത്തി​നി​ടെ മൂ​ന്നു പോ​ലീ​സു​കാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടെ 12 പേ​ർ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.