കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; ഒ​മാ​നി​ൽ ര​ണ്ട് ആ​ഴ്ച രാ​ത്രി​കാ​ല ക​ർ​ഫ്യൂ
Sunday, October 11, 2020 6:19 AM IST
മ​സ്ക്ക​റ്റ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഒ​മാ​നി​ൽ ര​ണ്ട് ആ​ഴ്ച​ത്തേ​ക്ക് രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. ഈ ​മാ​സം 11 മു​ത​ൽ 23 വ​രെ​യാ​ണ് ക​ർ​ഫ്യൂ.

രാ​ത്രി എ​ട്ട് മു​ത​ൽ രാ​വി​ലെ അ​ഞ്ചു വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് നി​യ​ന്ത്ര​ണം.​ഒ​മാ​നി​ലെ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ബീ​ച്ചു​ക​ൾ അ​ട​ച്ചി​ടാ​നും തീ​രു​മാ​നി​മു​ണ്ട്.

വി​വി​ധ​ങ്ങ​ളാ​യ ഒ​ത്തു​ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​മു​ണ്ട്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 104,129 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 1009 പേ​മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 91,731 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. നി​ല​വി​ൽ 11,389 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 376,700 പേ​ർ​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് വേ​ൾ​ഡോ മീ​റ്റ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.