കോ​വി​ഡ് വ​ന്നു​പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​രം: ലോ​കാ​രോ​ഗ്യ​സം​ഘ​ട​നാ ​മു​ന്ന​റി​യി​പ്പ്‌
Tuesday, October 13, 2020 10:44 AM IST
ജ​നീ​വ: കോ​വി​ഡ് വ​ന്നു​പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ടെ​ദ്രോ​സ് അ​ദാ​നം ഗെ​ബ്രി​യോ​സ​സ്. കോ​വി​ഡ് ബാ​ധി​ക്കു​ന്പോ​ൾ ജ​ന​സ​മൂ​ഹം കോ​വി​ഡ് പ്ര​തി​രോ​ധ​ശേ​ഷി താ​നെ ക​ണ്ടെ​ത്തു​മെ​ന്നു​ള്ള ധാ​ര​ണ തെ​റ്റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​ക​ര​മാ​യ ഒ​രു വൈ​റ​സി​നെ കൂ​ടു​ത​ൽ പ​ക​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. അ​ത് ഒ​രി​ക്ക​ലും പ്ര​തി​രോ​ധ മാ​ർ​ഗ​വു​മ​ല്ല. കോ​വി​ഡ് വ​ന്നാ​ൽ പ്ര​തി​രോ​ധ​ശേ​ഷി ല​ഭി​ക്കു​മെ​ന്ന പ്ര​ച​ര​ണം തെ​റ്റാ​ണ്. കോ​വി​ഡ് രോ​ഗ​ത്തെ തെ​റ്റാ​യ രീ​തി​യി​ൽ സ​മീ​പി​ക്കാ​ൻ ക​ഴി​യി​ല്ല. പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് കോ​വി​ഡ് രോ​ഗം ബാ​ധി​ക്ക​ട്ടെ​യെ​ന്ന് ക​രു​ത​രു​ത്. അ​തു ശ​രി​യ​ല്ല. ആ​ർ​ജി​ത പ്ര​തി​രോ​ധ​മാ​ണ് വാ​ക്സി​നേ​ഷ​ന്‍റെ സ​ങ്ക​ൽ​പ്പം. വാ​ക്സി​നേ​ഷ​ൻ ഒ​രു ഘ​ട്ട​ത്തി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​വ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നും അ​ദാ​നം പ​റ​ഞ്ഞു.

പൊ​തു​ജ​നാ​രോ​ഗ്യ ച​രി​ത്ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും പ​ക​ർ​ച്ച​വ്യാ​ധി​യോ​ട് പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യി ആ​ർ​ജി​ത പ്ര​തി​രോ​ധ ശേ​ഷി​യെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദാ​നം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.