അ​ക്കി​ത്ത​ത്തി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈകിട്ട് വീ​ട്ടു​വ​ള​പ്പി​ൽ
Thursday, October 15, 2020 12:11 PM IST
പാ​ല​ക്കാ​ട്: അ​ന്ത​രി​ച്ച മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​മ്പൂ​തി​രി​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ. ഭൗ​തി​ക ശ​രീ​രം രാ​വി​ലെ 10.30ന് ​സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും പൊ​തു​ദ​ർ​ശ​നം. ഉ​ച്ച​യോ​ടെ ഭൗ​തി​ക​ശ​രീ​രം പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ക്കും.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.10നാ​യി​രു​ന്നു അ​ക്കി​ത്തം അ​ന്ത​രി​ച്ച​ത്. ദീ​ർ​ഘ​നാ​ളാ​യി ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ​ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ര​ൾ, മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു. മ​ര​ണ​സ​മ​യ​യ​ത്ത് ഭാ​ര്യ​യും മ​ക്ക​ളും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു.

വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​നൊ​പ്പം സ​മു​ദാ​യ ന​വീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​യാ​യ അ​ക്കി​ത്തം കേ​ര​ളീ​യ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​യി​രു​ന്നു. ക​വി​ത​ക്കു പു​റ​മെ നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും ലേ​ഖ​ന​ങ്ങ​ളും വി​വ​ർ​ത്ത​ന​ങ്ങ​ളും തൂ​ലി​കാ​ചി​ത്ര​ങ്ങ​ളു​ടെ​യും സ്ര​ഷ്ടാ​വാ​ണ്. നാ​ട​ക​ന​ട​നാ​യും സാ​മൂ​ഹ്യ​പ​രി​ഷ്ക​ർ​ത്താ​വാ​യും വേ​ഷ​മി​ട്ടു.‌

ജ്ഞാ​പീ​ഠം അ​ട​ക്കം കേ​ന്ദ്ര-കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ, ഓ​ട​ക്കു​ഴ​ൽ‍, ആ​ശാ​ൻ, വ​ള്ള​ത്തോ​ൾ, ജ്ഞാ​ന​പ്പാ​ന തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പു​ര​സ്കാ​ര​ങ്ങ​ൾ അ​ക്കി​ത്ത​ത്തെ തേ​ടി​യെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.