മേ​ഘ​യ്ക്ക് വാ​യ​ന​ക്കാ​രു​ടെ കൈ​ത്താ​ങ്ങ്
Thursday, October 15, 2020 5:09 PM IST
അ​ക്യൂ​ട്ട് മൈ​ലോ​യി​ഡ് ലു​ക്കീ​മി​യ എ​ന്ന അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ച എ​ല​വൂ​ർ സ്വ​ദേ​ശി​നി​യും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ മേ​ഘാ ടോ​മി​ക്ക് വാ​യ​ന​ക്കാ​രു​ടെ സ​ഹാ​യ​വ​ർ​ഷം. മേ​ഘ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ദീ​പി​ക ഡോ​ട്ട്കോം വാ​യ​ന​ക്കാ​ർ ന​ൽ​കി​യ 3,50,000 രൂ​പ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

ദീ​പി​ക കൊ​ച്ചി റ​സി​ഡ​ന്‍റ് എ​ഡി​റ്റ​ർ ഫാ. ​സ്റ്റാ​ൻ​ലി ചി​റ​പ്പ​ന​ത്ത്, ഫാ. ​അ​ല​ക്സ് മേ​ക്കാം​തു​രു​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മേ​ഘ​യ്ക്കും കു​ടും​ബ​ത്തി​നും പ​ണം കൈ​മാ​റി​യ​ത്. സ​ഹാ​യം ന​ൽ​കി​യ സു​മ​ന​സു​ക​ൾ​ക്ക് കു​ടും​ബം ന​ന്ദി അ​ർ​പ്പി​ച്ചു.

ചു​മ മാ​റാ​തെ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് മേ​ഘ​യെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ര​ക്താ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ട്ടി​യെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

30-40 ദി​വ​സ​ത്തോ​ളം നീ​ളു​ന്ന കീ​മോ​തെ​റാ​പ്പി ഉ​ൾ​പ്പ​ടെ​യു​ള്ള ചി​കി​ത്സ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ച​ത്. ഇ​തി​ന് 10 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെല​വ്. ഭാ​രി​ച്ച ചി​കി​ത്സാ ചെ​ല​വ് കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി വ​ന്ന​തോ​ടെയാണ് പി​താ​വ് ടോ​മി ദീപിക വായനക്കാരുടെ സഹായം തേടിയത്.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.