മ​ഹാ​ക​വി അ​ക്കി​ത്തം ഇ​നി ഓ​ർ​മ; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Thursday, October 15, 2020 5:42 PM IST
പാ​ല​ക്കാ​ട്: വി​ശ്വ​മാ​ന​വി​ക​ത​യു​ടെ സ്നേ​ഹ​ദ​ർ​ശ​നം ക​വി​ത​യി​ൽ ആ​വാ​ഹി​ച്ച മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​മ്പൂ​തി​രി​യു​ടെ മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‍​ക​രി​ച്ചു. പാ​ല​ക്കാ​ട്ടെ കു​മ​ര​നെ​ല്ലൂ​ര്‍ ഗ്രാ​മ​ത്തി​ലെ ദേ​വാ​യ​നം വ​സ​തി​യി​ലെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്‍​ക​രി​ച്ച​ത്.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.10നാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​നൊ​പ്പം സ​മു​ദാ​യ ന​വീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ‍ പ​ങ്കാ​ളി​യാ​യ അ​ക്കി​ത്തം കേ​ര​ളീ​യ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​യി​രു​ന്നു. ക​വി​ത​ക്കു പു​റ​മെ നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും ലേ​ഖ​ന​ങ്ങ​ളും, വി​വ​ർ​ത്ത​ന​ങ്ങ​ളും, തൂ​ലി​കാ​ചി​ത്ര​ങ്ങ​ളു​ടെ​യും സ്ര​ഷ്ടാ​വാ​ണ്. നാ​ട​ക​ന​ട​നാ​യും സാ​മൂ​ഹ്യ​പ​രി​ഷ്ക​ർ​ത്താ​വാ​യും വേ​ഷ​മി​ട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.