മെ​ക്സി​ക്ക​ൻ മുൻ പ്രതിരോധമന്ത്രി യുഎസ് പോലീസ് പിടിയിൽ
Saturday, October 17, 2020 2:40 AM IST
ലോ​സ് ആ​ഞ്ച​ല​സ്: മെ​ക്സി​ക്കോ​യി​ലെ മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി ജ​ന​റ​ൽ സാ​ൽ​വ​ദോ​ർ സെ​പേ​ദ(72)​യെ യു​എ​സ് പോ​ലീ​സ് ലോ​സ് ആ​ഞ്ച​ല​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. യു​എ​സ് ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ വാ​റ​ന്‍റ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.

മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കു​റ്റ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ​യു​ള്ള​തെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്.

മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്‍റ്വി​കോ പെ​ന നെ​റ്റോ​യു​ടെ കീ​ഴി​ൽ 2012 മു​ത​ൽ 18 വ​രെ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി​രു​ന്നു സെ​പേ​ദ. പെ​ന നെ​റ്റോ​യു​ടെ ഭ​ര​ണ​കൂ​ട​വും മ​യ​ക്കു​മ​രു​ന്നു സം​ഘ​ട​ന​ക​ളും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.