എ​ക്നാ​ഥ് ഖ​ഡ്സെ ബി​ജെ​പി വി​ട്ടു; എ​ൻ​സി​പി​യി​ൽ ചേ​രും
Wednesday, October 21, 2020 2:37 PM IST
മും​ബൈ: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് എ​ക്‌​നാ​ഥ് ഖ​ഡ്‌​സെ പാ​ര്‍​ട്ടി വി​ട്ടു. എ​ൻ​സി​പി​യി​ൽ ചേ​രാ​നാ​ണ് തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച അ​ദ്ദേ​ഹം എ​ന്‍​സി​പി​യി​ല്‍ ചേ​ര​മെ​ന്ന് എ​ന്‍​സി​പി നേ​താ​വ് ജ​യ​ന്ത് പാ​ട്ടീ​ല്‍ അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക സ്ഥാ​ന​മു​ണ്ടാ​യി​രു​ന്ന എ​ക്‌​നാ​ഥ് ഖ​ഡ്‌​സെ പാ​ര്‍​ട്ടി വി​ടാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും. ഇ​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ജ​യ​ന്ത് പാ​ട്ടീ​ല​ൽ വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ര​വ​ധി ബി​ജെ​പി എം​എ​ല്‍​എ​മാ​രും നേ​താ​ക്ക​ളും അ​ണി​ക​ളും എ​ന്‍​സി​പി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

2016ൽ ​അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ഡ്നാ​വി​സ് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച​ത് മു​ത​ൽ ബി​ജെ​പി​യി​ൽ തു​ട​രു​ന്ന​തി​ൽ ഖ​ഡ്സെ അ​തൃ​പ്ത​നാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ലേ​വാ പാ​ട്ടീ​ൽ സ​മു​ദാ​യ​ത്തി​ന്‍റെ നേ​താ​വു കൂ​ടി​യാ​ണ് ഖ​ഡ്‌​സെ. മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി​യു​ടെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.